മോട്ടോര്‍ എംപ്ലോയീസ് സഹകരണസംഘം പൂട്ടിയെന്ന് ജന്മഭൂമിയുടെ വ്യാജവാര്‍ത്ത

ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോർ എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി
കട്ടപ്പന
കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോർ എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടിയെന്ന വ്യാജവാർത്ത പ്രസിദ്ധീകരിച്ച് ആർഎസ്എസ് മുഖപത്രമായ ജന്മഭൂമി. ഇടുക്കിക്കവലയിലെ കെട്ടിടത്തിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിനുസമീപം കൂടുതൽ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചിട്ട് ഒരുമാസമായി. സഹകാരികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സൊസൈറ്റിക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ച ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് എം സി ബിജു പറഞ്ഞു. 1987ൽ രൂപീകരിച്ച സൊസൈറ്റിയുടെ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഡിപ്പോകളും കട്ടപ്പന, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു. എൽഡിഎഫ് നേതൃത്വത്തിലാണ് സൊസൈറ്റിയുടെ ഭരണം. ജന്മഭൂമി വാർത്തയും ഇതിലെ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും എം സി ബിജു പറഞ്ഞു.









0 comments