നാട്ടുകാർ ഭീതിയിൽ
വാഗമൺ കൈതപ്പതാലിൽ പുലിയിറങ്ങി

ഏലപ്പാറ
വാഗമൺ കൈതപ്പതാലിൽ തിങ്കൾ രാത്രി പുലിയിറങ്ങിയതായി നാട്ടുകാർ. മൂൺമലയുടെ അടിഭാഗത്തു ഗോൾഡൻ വാലി ഭാഗത്തുനിന്നും കൈതപ്പതാലിലേക്ക് റോഡിനു കുറുകെ ചാടിപ്പോകുന്ന നിലയിലാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച രാത്രി മണിയോടെ ചോറ്റുപാറയിലേക്ക് കാറിൽ പോകുകയായിരുന്ന രണ്ട് യുവാക്കളാണ് പുലിയെ നേരിൽ കണ്ടത്.
കൈതപ്പതാൽ നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ജനവാസ മേഖലയായതിനാൽ സംഭവം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ പഞ്ചായത്ത് പ്രതിനിധികളും പൊതുപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രിയായതുകൊണ്ടും കനത്ത മഴ കാരണം തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രദേശവാസികൾക്ക് പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വനം അധികൃതർ നീരിക്ഷണത്തിലാണ്.









0 comments