മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളമില്ല
ഹെലിബറിയ കമ്പനി പൂട്ടി ഉടമ നാട് വിട്ടു

ഏലപ്പാറ
മുന്നറിയിപ്പില്ലാതെ ഹെലിബറിയ കമ്പനി പൂട്ടി ഉടമ നാട് വിട്ടു. ഹെലിബറിയ ടീ കമ്പനിയാണ് വ്യാഴാഴ്ച പൂട്ടി ഉടമ അശോക് തുഹാർ മുങ്ങിയത്. മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളമില്ല. കഴിഞ്ഞ ദിവസം തൊഴിലാളികൾ ശമ്പളത്തിനായി ജനറൽ മാനേജരെ സമീപിച്ചപ്പോൾ ശമ്പളം നൽകാൻ കമ്പനിക്ക് സാമ്പത്തികശേഷിയില്ലെന്നും തോട്ടം പൂട്ടി. ‘നിങ്ങളെ മര്യാദ പഠിപ്പിക്കും’ എന്ന ഭീഷണിയാണ് തൊഴിലാളികൾക്ക് നേരിടേണ്ടിവന്നത്. ഇതേ തുടർന്ന് യൂണിയൻ നേതാക്കന്മാർ,തോട്ടം പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. 58 മാസത്തെ പി എഫ്കമ്പനി അടച്ചിട്ടില്ല തോട്ടംമാനേജ്മെന്റ് പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി നൽകുന്ന കാര്യത്തിൽ കാലതാമസം വരുത്തി. 58 മാസത്തെ പിഎഫ് കമ്പിനി അടച്ചിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളെകൊണ്ട് പകലന്തിയോളം അടിമകളെപ്പോലെ പണിയെടുപ്പിച്ച്, തോട്ടം നടത്തിക്കൊണ്ടു പോകാനാണ് ഉടമയുടെ ശ്രമം. നിയമപരമായി തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണെന്ന പൊള്ളത്തരമാണ് അധികൃതർ ഉന്നയിക്കുന്നത്. അവകാശങ്ങൾ ചോദിച്ച് സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നതിനും നീക്കവും നടക്കുന്നുണ്ട്. ഉടമയുടെ തൊഴിലാളിദ്രോഹനിലപാടിനെതിരെ പ്രതിഷേധം ശക്തമായി. മലയോര ഹൈവേ 10 ന് ഉപരോധിക്കും തോട്ടമുടമകളുടെ നിയമവിരുദ്ധമായ നടപടിക്കെതിരെ ഞായർ രാവിലെ പത്തിന് ഏലപ്പാറയിൽ മലയോര ഹൈവേ തൊഴിലാളികൾ ഉപരോധിക്കും. സമരത്തിന് മുന്നോടിയായി വെള്ളി തോട്ടത്തിന്റെ നാല് ഡിവിഷനുകളിലും തൊഴിലാളികളുടെ ജനറൽബോഡി നടത്തും. എച്ച് ഇഇഎ(സിഐടിയു) നേതാക്കളായ പി എസ് രാജൻ, കെ ടി ബിനു, എം ജെ വാവച്ചൻ, അന്റപ്പൻ ജേക്കബ്, സി സിൽവസ്റ്റർ, എസ് അനിൽകുമാർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.









0 comments