നല്ല ഒരു റോഡില്ല, ഉളുപ്പുണി അമ്പലമേട് നിവാസികൾക്ക്

ഏലപ്പാറ
ഉളുപ്പുണി– അമ്പലമേട് ഗ്രാമത്തിലെ നിവാസികൾക്ക് നല്ലൊരു റോഡില്ലാത്തത് ദുരിതമായി. പുറംലോകവുമായി ബന്ധപ്പെടാൻ യാത്ര മാർഗമില്ലാതെയിവർ വലയുകയാണ്. ഉപ്പുതറ, അറക്കുളം, ഏലപ്പാറ എന്നി മുന്നുപഞ്ചായത്തുകളുടെ അതിർത്തികൾ പങ്കിടുന്ന പ്രദേശമാണ് ഈ ഗ്രാമം. ഉപ്പുതറ, വള കോട്ടിൽനിന്നും കോട്ടമയിൽ എത്തി. അവിടെനിന്നും ഈ ഗ്രാമത്തിലേക്ക് എത്തണമെങ്കിൽ യാത്രയ്ക്ക് നല്ലൊരു റോഡ് പോലുമില്ല . എന്നാൽ, കോട്ടമലയിൽ നിന്നും അമ്പലമേട് എന്ന പ്രദേശത്തേക്ക് ധാരാളം ട്രക്കിങ് ജീപ്പുകൾ വിനോദസഞ്ചാരികളുമായി കടന്നുപോകാറുണ്ട്. ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലേക്ക് പോകണമെങ്കിൽ ആശ്രയിക്കുന്നതും ട്രക്കിങ് ജീപ്പുകളാണ്. 400 കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത് ഏലപ്പാറ, ഉപ്പുതറ, വാഗമൺ. മൂലമറ്റം എന്നിവിടങ്ങളിൽ എത്തിച്ചേരണമെങ്കിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് വേണം. ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ ടാക്സി ജീപ്പുകൾ വിളിച്ചാൽ താങ്ങാൻ കഴിയാത്ത കൂലിയാണ് നൽകേണ്ടി വരുന്നത്. നിലവിലുള്ള മൺറോഡ് നിർമാണത്തിന് ഫണ്ട് വകയിരുത്താൻ വനം നിയമങ്ങളും തടസ്സമാകുന്നു. നിലവിലുള്ള മൺറോഡ് തകരുന്നതിന് ഓഫ് റോഡ് സർവീസുകൾ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ഓഫ് റോഡ് സർവീസ് നടത്തുന്ന ജീപ്പ് ഡ്രൈവർമാരുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട് .









0 comments