ബോയ്സ് സ്റ്റേഡിയം ഒരുങ്ങുന്നു

മുപ്പത്തിയഞ്ചാം മൈലിൽ ബോയ്സ് സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു
ഏലപ്പാറ
ജില്ലയുടെ പ്രവേശന കവാടമായ പെരുവന്താനം മുപ്പത്തഞ്ചാംമൈൽ ബോയ്സ് സ്റ്റേഡിയം ഒരുങ്ങുന്നു. 27ന് പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയതും ജില്ലാപഞ്ചായത്തംഗം കെ ടി ബിനുവിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപയാണ് സ്‌റ്റേഡിയത്തിനായി മാറ്റിവച്ചത്. ചടങ്ങിൽ കൊടികുത്തിയിൽ തടയണനിർമാണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തം കെ ടി ബിനു അധ്യക്ഷനാകും.
ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറക്കൽ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ, കേരള പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ, ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചെയർമാൻ ജോസഫ് എം കള്ളിവയലിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് കോഴിമല എന്നിവർ സംസാരിക്കും. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ പരിശീലകരും വിദ്യാർഥികളും കുടുംബസമേതം പങ്കെടുക്കും. വൈകിട്ട് ആറിന് റെയ്ബാൻ സൂപ്പർഹിറ്റ് ഗാനമേളയും അവതരിപ്പിക്കും.









0 comments