മതനിരപേക്ഷ ഇന്ത്യയ്‌ക്കായി
ഡിവൈഎഫ്‌ഐ സമരസംഗമം

ഇടുക്കി
‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ‘സമരസംഗമം’ സംഘടിപ്പിക്കും. അടിമാലിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, തൊടുപുഴ ഇൗസ്റ്റിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ്, തൊടുപുഴ വെസ്റ്റിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, മറയൂരിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്‌ണൻ, രാജാക്കാട് ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, ഇടുക്കിയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ശാന്തൻപാറയിൽ അഡ്വ. എ രാജ എംഎൽഎ, മൂന്നാറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, പീരുമേട് ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, കട്ടപ്പനയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു, കരിമണ്ണൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, മൂലമറ്റത്ത് പി പി സുമേഷ്, ഏലപ്പാറയിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യാക്കോസ്, വണ്ടൻമേട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് കെ പി സുമോദ് എന്നിവർ ഉദ്‌ഘാടനം ചെയ്യും.









0 comments