രാഹുലിനെതിരെ പ്രതിഷേധം

ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കട്ടപ്പന
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഷാഫി പറമ്പില്‍ എംഎല്‍എയുടെയും കാപട്യം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കടശിക്കടവില്‍ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബാബു സംസാരിച്ചു. ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ ജനകീയ വിചാരണ നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ചോദ്യങ്ങളും ഉയര്‍ത്തി. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, നിയാസ് അബു, ബിബിന്‍ ബാബു, സെബിന്‍ ഇളംപള്ളി എന്നിവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. നെടുങ്കണ്ടം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ എസ് അൻസാരി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മിലൻ ജേക്കബ്, ഉണ്ണികൃഷ്‌ണൻ തമ്പി, ശ്രീജിത്ത്, നെകിൽ തുടങ്ങിയവർ സംസാരിച്ചു. മൂന്നാർ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ മൂന്നാറിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എസ് മണികണ്ഠൻ, ഹരി സുധൻ, ഷജിൻ ആന്റണി, രഞ്ജിത് എന്നിവർ സംസാരിച്ചു.









0 comments