ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ച്

ഏലപ്പാറ
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. മുസ്ലിംപള്ളി ജങ്ഷനില്‍നിന്ന് ആരംഭിച്ച് ഏലപ്പാറ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി പി പ്രശാന്ത്, അഫ്‌സല്‍ മുഹമ്മദ്, പ്രദീപ് രാജന്‍, സി രതീഷ് എന്നിവര്‍ സംസാരിച്ചു.









0 comments