സാധാരണക്കാരുടെ ആരോഗ്യം നെടുങ്കണ്ടം ജില്ലാ ആശുപത്രി

നെടുങ്കണ്ടം
പൊതുജനാരോഗ്യ രംഗത്ത് സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ സ്വകാര്യ ആശുപത്രികളുടെ ചികിത്സ ചെലവുകളുടെ കൊള്ള ഒരുപരിധിവരെ തടഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ 300 ആയിരുന്ന ഒപി ഇപ്പോൾ 700 ലേയ്ക്ക് ഉയർന്നു. ഐപി ഇരുപതിൽനിന്ന് നാൽപത്തഞ്ചിലേയ്ക്ക് ഉയർന്നു. പത്തുവർഷത്തെ കണക്കുപരിശോധിക്കുബോൾ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് കാണാൻ സാധിക്കുന്നത്.
കിഫ്ബിയിൽനിന്ന് 149 കോടി
എൽഡിഎഫ് സർക്കാരിന്റെ ഉടുമ്പൻചോല മണ്ഡലത്തിലെ ഏറ്റവും മികച്ച വികസന നേട്ടമാണ് നെടുങ്കണ്ടം താലൂക്കാശുപത്രി. ഇപ്പോൾ ജില്ലാ ആശുപത്രിയായി ഉയർത്താനായ് ആറും ഏഴും നിലകളുള്ള ഇരട്ട കെട്ടിടം ഉൾപ്പെടെയുള്ള നിർമാണത്തിന് കിഫ്ബിയിൽനിന്നും 149 കോടിയാണ് അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഒപി വിഭാഗം കെട്ടിടം മുഴുവൻ അന്തിമഘട്ടത്തിലാണ്. ഐപി കെട്ടിടം പണി പൂർത്തീകരിച്ചുവരിയാണ്. ആധുനിക സൗകര്യങ്ങളുള്ള അഞ്ചുനിലയിലായി ആറ് ഓപ്പറേഷൻ തീയേറ്ററുകൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ഒപി ബ്ലോക്ക്, പുതുതായ് 150 ബെഡ്, 50 ഐസിയു ബെഡ്, ക്യാൻസർ കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, എംആർഐ, സിറ്റി സ്കാൻ സൗകര്യങ്ങൾ, ഏഴും ആറും നിലകളുള്ള ഇരട്ട ടവർ മന്ദിരം എന്നിവയോടെയാണ് ജില്ലാആശുപത്രി സജമാകുന്നത്. നിലവിൽ അനുവദിച്ച തുക പോരാതെ വന്ന സാഹചര്യത്തിൽ 12 കോടി രൂപ കൂടി കഴിഞ്ഞമാസം ആശുപത്രിക്കായ് അനുവദിച്ചിരുന്നു. മിനി മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങളാണ് ഒരുക്കുന്നത്.









0 comments