ദേശാഭിമാനി ക്യാമ്പയിന്‍: വണ്ടന്‍മേട്ടില്‍ ഉജ്വല തുടക്കം

കട്ടപ്പന
ദേശാഭിമാനി ദിനപത്ര പ്രചാരണ ക്യാമ്പയിന് വണ്ടന്‍മേട് ഏരിയായില്‍ ഉജ്വല തുടക്കം. ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റികളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി മുന്നേറുന്നു. ഏരിയ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ത്ത വാര്‍ഷിക വരിസംഖ്യയും പട്ടികയും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, ആര്‍ തിലകന്‍ എന്നിവര്‍ചേര്‍ന്ന് ഏരിയ സെക്രട്ടറി ടി എസ് ബിസിയില്‍നിന്ന് ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ആര്‍ സോദരന്‍, എ എല്‍ ബാബു, പി ഗോപി, സതീഷ് ചന്ദ്രന്‍, എം നാഗയ്യ, മെറീന ജോണ്‍, കെ എ യേശുരാജ്, കെ എം സുരേന്ദ്രന്‍, അജി പോളച്ചിറ എന്നിവര്‍ സംസാരിച്ചു.









0 comments