പ്രചാരണം ഊര്‍ജ്ജിതം
ലോ റേഞ്ചിലും മിന്നിത്തിളങ്ങി ദേശാഭിമാനി

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയയില്‍ ചേര്‍ന്ന ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സെക്രട്ടറി ടി ആര്‍ സോമനില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗം സി എന്‍ മോഹനൻ ഏറ്റുവാങ്ങുന്നു
തൊടുപുഴ
ദേശാഭിമാനി പത്ര കാമ്പയിൻ ലോ റേഞ്ചില്‍ ശക്തമായി മുന്നോട്ട്. ഉറച്ച നിലപാടുകള്‍ ഉള്‍ക്കരുത്തേകുന്ന വായനയ്‍ക്കായി നിരവധി പേരാണ് വരിക്കാരാകുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങള്‍ക്കിടയില്‍ നേരിന്റെ പക്ഷം പറയുന്ന ദേശാഭിമാനിക്കൊപ്പം ജനസമൂഹം ഒന്നായി അണിനിരക്കുകയാണ്. സിപിഐ എം തൊടുപുഴ വെസ്റ്റ്, ഈസ്റ്റ് ഏരിയകളില്‍ വായനക്കാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. കര്‍ഷകരും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കമുള്ള സാധാരണക്കാര്‍ ദേശാഭിമാനിക്കൊപ്പം നില്‍ക്കുകയാണ്. വെസ്റ്റ്, ഈസ്റ്റ് ഏരിയകളില്‍ രണ്ടാംഘട്ടം ചേര്‍ന്ന പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സെക്രട്ടറിമാരായ ടി ആര്‍ സോമൻ, ലിനു ജോസ് എന്നിവരില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗം സി എന്‍ മോഹനൻ ഏറ്റുവാങ്ങി. വെസ്റ്റില്‍ ഏരിയ കമ്മിറ്റിയംഗം കെ എം ബാബുവും ഈസ്റ്റില്‍ ഏരിയ കമ്മിറ്റിയംഗം വി ബി വിനയനും അധ്യക്ഷരായി. ഇരു പരിപാടികളിലും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.









0 comments