നിറശോഭയിൽ മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി അണക്കെട്ട്
മൂന്നാർ
ജലസമൃദ്ധിയിൽ മാട്ടുപ്പെട്ടി അണക്കെട്ട്. വിവിധ പ്രദേശങ്ങളിൽനിന്ന് ഉല്ലാസ യാത്രയ്ക്കായി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട് മാട്ടുപ്പെട്ടി. സമുദ്രനിരപ്പിൽനിന്നും 1700 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടി വിനോദ സഞ്ചാരികളുടെ പറുദീസയായാണ് അറിയപ്പെടുന്നത്. രണ്ട് മെഗാവാട്ട് വൈദ്യുതി ഇവിടെ ഉൽപ്പാദിപ്പിച്ചുവരുന്നു. വൈദ്യുതോൽപ്പാദനം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. കുണ്ടള ഡാം നിറയുമ്പോൾ തുറന്നുവിടുന്ന വെള്ളവും സ്വാഭാവികമായി ലഭിക്കുന്ന മഴയും നീരുറവയുമാണ് മാട്ടുപ്പെട്ടിയുടെ ജലസമൃദ്ധി. മാട്ടുപ്പെട്ടി ജലാശയത്തിൽ കൂടിയുള്ള ബോട്ടിങ് ഏതൊരു സഞ്ചാരിയുടെയും മനസും ശരീരവും കുളിർപ്പിക്കും. വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സഞ്ചാരികൾക്കായി ബോട്ടിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടിങ് നടത്തുന്നതിനിടെ ഡാമിനോട് ചേർന്നുള്ള പുൽമേടുകളിൽ അപൂർവം സന്ദർഭങ്ങളിൽ കുട്ടികളുമായി എത്തുന്ന കാട്ടാന സംഘം വിസ്മയ കാഴ്ചയാണ്. 1599.59 അടിയാണ് പരാമവധി ജലസംഭരണ ശേഷി. 1597.30 അടി വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്.









0 comments