വജ്രജൂബിലി ഫെലോഷിപ്പ്: കട്ടപ്പനയില്‍ സൗജന്യ കലാപരിശീലനത്തിന് തുടക്കം

കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ സൗജന്യ കലാപരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിപ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഗവ. ട്രൈബൽ എച്ച്എസ്എസിൽ സൗജന്യ കലാപരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനംചെയ്തു. അക്കാദമിക് മാസ്റ്റർ പ്ലാനും പ്രകാശിപ്പിച്ചു. ചിത്രരചന, ഫോട്ടോഗ്രഫി, നാടകം, കഥകളി, ചെണ്ട എന്നിവയിലാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ അധ്യക്ഷനായി. പ്രിൻസിപ്പൽ മിനി ഐസക് ക്ലബ്ബുകൾ ഉദ്ഘാടനംചെയ്തു. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓർഡിനേറ്റർ എസ് സൂര്യലാൽ പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾ കലാപാരിപാടികൾ അവതരിപ്പിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പിലൂടെ സൗജന്യ കലാപഠനത്തിനുള്ള അവസരം ലഭ്യമാകും. ലളിത, ക്ലാസിക്കൽ, അഭിനയ, നാടോടി കലകൾ തുടങ്ങി 40ലേറെ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. ജില്ലയിൽ കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നു. പ്രഥമാധ്യാപിക പി ഡി സിന്ധു, ഗീത ആർ പിള്ള, സാലിമോൾ ജോസഫ്, സിബി എബ്രഹാം, ഇ ജെ ജോസഫ് എന്നിവർ സംസാരിച്ചു.









0 comments