വൈവിധ്യ പദ്ധതികളുടെ തുടര്‍ച്ച

ഉടുമ്പന്നൂരില്‍ അടുത്തത് ‘വിദ്യാമൃതം’

udumbannoor

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വിദ്യാമൃതം പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2025, 12:00 AM | 1 min read

തൊടുപുഴ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനൊപ്പം കൈകോർത്ത് ‘വിദ്യാമൃതം’ പദ്ധതിയുമായി ഉടുമ്പന്നൂർ പഞ്ചായത്ത്. വിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ‘മികവ്’- മനശാസ്ത്ര വിദ്യാഭ്യാസ പഠനസഹായ പദ്ധതി, പ്രത്യേക അധ്യാപികയെ നിയമിച്ചുകൊണ്ടുള്ള കായികക്ഷമതാ പരിശീലനം, എൽഎസ്‌എസ്‌ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള പരിശീലനം, പ്രവർത്തി പരിചയ- കരകൗശല പരിശീലനം, അക്ഷരമുറ്റം വായനക്കളരിയുടെ ഭാഗമായി വർത്തമാന പത്രങ്ങൾ ലഭ്യമാക്കൽ, പഞ്ചായത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി സോക്ക് പിറ്റ് നിർമിച്ച് നൽകൽ, പ്രതിഭാസംഗമവും സ്‍കിൽ ഡവലപ്മെന്റ്‌ പാർക്കും, പട്ടികജാതി/വർഗ വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും ലാപ്ടോപ്പും ഉപരിപഠനത്തിന് സ്കോളർഷിപ്പും നൽകൽ, ഗവ. എൽപി സ്കൂളുകൾക്ക് വിദ്യാർഥി സൗഹൃദ പെയിന്റിങ്‌, മലയിഞ്ചി സ്കൂൾ കുടിവെള്ള പദ്ധതിയും അറ്റകുറ്റപ്പണികളും, എസ്എസ്‌കെ വിഹിതം നൽകൽ, അമയപ്ര എൽപി സ്കൂളിന് പുതിയ ശൗചാലയ സമുച്ചയം തുടങ്ങി 49 ലക്ഷം രൂപയുടെ പദ്ധതികളാണ് വിദ്യാമൃതത്തിൽ ഉൾപ്പെടുന്നത്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷനായി. വിദ്യാഭ്യാസ പ്രോജക്ടുകളുടെ നിർവഹണ ഉദ്യോഗസ്ഥ ഷീല തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ വി വി ഫിലിപ്പ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുലൈഷ സലിം, സ്കൂൾ പ്രഥമാധ്യാപകൻ ബിജു ഐസക്,
വൈസ് പ്രസിഡന്റ്‌ ആതിര രാമചന്ദ്രൻ, ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, രമ്യ അജീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home