വണ്ണപ്പുറം പഞ്ചായത്തിന്റെ 
നടപടിയിൽ വ്യാപക പ്രതിഷേധം

വണ്ണപ്പുറം

സിപിഐ എം വണ്ണപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ ഉദ്‌ഘടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2025, 12:30 AM | 1 min read

കരിമണ്ണൂർ

വണ്ണപ്പുറം പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ യുഡിഎഫ്‌ ഭരണസമിതിയും പഞ്ചായത്ത്‌ സെക്രട്ടറിയും ചേർന്ന്‌ വ്യാപകമായി കള്ള വോട്ടുകൾ ചേർത്തതിൽ പ്രതിഷേധം ശക്തമായി. സിപിഐ എം നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ സെക്രട്ടറി കെ ജി വിനോദ്‌ അധ്യക്ഷനായി. കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്‌, കാളിയാർ, മുള്ളരിങ്ങാട്‌, വണ്ണപ്പുറം ലോക്കൽ സെക്രട്ടറിമാരായ കാളിയാർ ജോഷി, വി ജെ ജോമോൻ, അംബിളി രവികല, കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിജോ സെബാസ്‌റ്റ്യൻ, ജഗതമ്മ വിജയൻ എന്നിവർ സംസാരിച്ചു. അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‌ മുന്നോടിയായി രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെയും പരാതിക്കാരുടെയും യോഗം വിളിക്കുകയോ ജീവനക്കാരെ വാർഡുകളിൽ നിയോഗിച്ച്‌ അയോഗ്യരായവരെ ഒഴിവാക്കുന്നതിനുള്ള നടപടികളോ സ്വീകരിച്ചില്ല. വർഷങ്ങളായി പഞ്ചായത്തിൽ താമസക്കാരല്ലാത്ത യുഡിഎഫ്‌ പ്രവർത്തകരും അനുകൂലികളുമായ നിരവധിപേർ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ചില വാർഡുകളിൽ പഞ്ചായത്തിന്‌ പുറത്ത്‌ താമസിക്കുന്നവരെ വ്യാജ രേഖചമച്ചും ഉൾപ്പെടുത്തി. എസ്‌ബിഐ ജപ്‌തി ചെയ്‌ത വീടുകളിൽ പോലും നിരവധിപേരുടെ വോട്ടുകൾ ചേർത്തിട്ടുണ്ട്‌. വിവാഹം കഴിച്ചയച്ചവരുടെ പേരുകൾ അതേ വീട്ടുനന്പരിൽ ചേർത്ത്‌ വോട്ടാക്കി. ഇരട്ട വോട്ടുകളുള്ള നിരവധി പേരാണ്‌ പഞ്ചായത്തിലുള്ളത്‌. എൽഡിഎഫ്‌ പ്രവർത്തകർ അഞ്ചാം നന്പർ ഫോറത്തിൽ അപേക്ഷ നൽകിയെങ്കിലും രസീതു നൽകുകയോ തീരുമാനം അറിയിക്കുകയോ ചെയ്‌തിട്ടില്ല. ജില്ലാ പഞ്ചയത്തംഗം 10 വർഷമായി വാർഡിലാണ്‌ താമസമെങ്കിലും ആൾതാമസമില്ലാത്ത അഞ്ചാം വാർഡിലെ വീട്ടുനന്പരിലാണ്‌ വോട്ട്‌. തെരഞ്ഞെുപ്പ്‌ കമീഷണർ, കലക്ടർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home