സിപിഐ എം ജനകീയ പ്രതിഷേധം ഇന്ന്

കട്ടപ്പന
കൊച്ചുതോവാളയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാട്ടുകാരെ ആക്രമിച്ച ലഹരി മാഫിയ, ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഞായറാഴ്ച ജനകീയ പ്രതിഷേധം നടത്തും. വൈകിട്ട് അഞ്ചിന് കൊച്ചുതോവാളയില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിക്കും.









0 comments