ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാതല മത്സരം 27ന്
കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം സംഘാടകസമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം കട്ടപ്പന ഉപജില്ല ടാലന്റ് ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന/തൊടുപുഴ/നെടുങ്കണ്ടം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ഫെസ്റ്റ് സീസണ്‍ 14 ഉപജില്ലാതല മത്സരങ്ങൾക്ക് മുന്നോടിയായി കട്ടപ്പനയിലും തൊടുപുഴയിലും നെടുങ്കണ്ടത്തും സംഘാടകസമിതികൾ രൂപീകരിച്ചു. കട്ടപ്പനയിൽ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി ശിവപ്രസാദ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ആര്‍ ഷാജിമോന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗം എം സി ബിജു, അക്ഷരമുറ്റം ഉപജില്ലാ കണ്‍വീനര്‍ എം എസ് ബിജു എന്നിവര്‍ സംസാരിച്ചു. ഉപജില്ലാതല മത്സരം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. ഭാരവാഹികള്‍: വി ആര്‍ സജി(രക്ഷാധികാരി), മാത്യു ജോര്‍ജ്(ചെയര്‍മാന്‍), എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്(വൈസ് ചെയര്‍മാന്‍മാര്‍), എം എസ് ബിജു(കണ്‍വീനര്‍), ജലജ വിനോദ്, സി ആര്‍ മുരളി, അജിന്‍ അപ്പുക്കുട്ടന്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), അക്കാദമിക് കമ്മിറ്റി: അരുണ്‍കുമാര്‍ ദാസ്(കണ്‍വീനര്‍), ജി അമ്പിളി, ഡോ. എ എം ഫൈസല്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), രജിസ്‌ട്രേഷന്‍: ഫൈസല്‍ ജാഫര്‍(കണ്‍വീനര്‍), മിനി മാത്യു(ജോയിന്റ് കണ്‍വീനര്‍), അറേജ്‌മെന്റ്: കെ എന്‍ വിനീഷ്‌കുമാര്‍(കണ്‍വീനര്‍), ടിജി എം രാജു(ജോയിന്റ് കണ്‍വീനര്‍), ഭക്ഷണ കമ്മിറ്റി: ലിജോബി ബേബി(കണ്‍വീനര്‍), നിയാസ് അബു(ജോയിന്റ് കണ്‍വീനര്‍), പബ്ലിസിറ്റി: പി വി സുരേഷ്(കണ്‍വീനര്‍), ഫ്രെഡ്ഡി മാത്യു(ജോയിന്റ് കണ്‍വീനര്‍) തൊടുപുഴ കെഎസ്‌ടിഎ ഭവനിൽ സിപിഐ എം തൊടുപുഴ വെസ്‌റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനംചെയ്‍തു. ദേശാഭിമാനി തൊടുപുഴ ഇൗസ്‌റ്റ് ഏരിയ ലേഖകൻ അനൂഫ് കെ ഫിറോസ് അധ്യക്ഷനായി. കെഎസ്‌ടിഎ തൊടുപുഴ ഉപജില്ലാ സെക്രട്ടറി എസ് ഷെമിരാജ്, നന്ദു വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ മത്സരം നെടുമറ്റം ഗവ. യുപി സ്‍കൂളില്‍ നടക്കും. ഭാരവാഹികൾ: പി പി സുമേഷ് (ചെയർമാൻ), കെ പി മേരി, മുഹമ്മദ് ഫൈസൽ, വി വി മത്തായി, ടി ആർ സോമൻ, ലിനു ജോസ്(രക്ഷാധികാരികൾ), കെ പി മധുസൂദനൻ (ജനറൽ കൺവീനർ). വിവിധ കമ്മിറ്റികള്‍: അക്കാദമിക്– എസ് ഷെമിരാജ് (കൺവീനർ), രാജേഷ് രവി (ജോയിന്റ് കൺവീനർ), രജിസ്‍ട്രേഷൻ– പി എം മുഹമ്മദ് ജലിൽ (കണ്‍വീനര്‍), കെ എസ് സുമിത്ത് (ജോയിന്റ് കണ്‍വീനര്‍), റിഫ്രഷ്‍മെന്റ്– എം എസ് ശരത്ത് (കൺവീനർ), അഖിൽ സോമൻ (ജോയിന്റ് കൺവീനർ), അറേഞ്ച്മെന്റ്– എം എസ് അമൽ (കൺവീനർ), അൽഫിത്ത്, അനന്ദു (ജോയിന്റ് കൺവീനർ). നെടുങ്കണ്ടത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് സുമാമോൾ ചാക്കോ അധ്യക്ഷയായി. ദേശാഭിമാനി ബ്യൂറോ ചീഫ് കെ ടി രാജീവ്, കെ കെ അനീഷ്, സി വി ആനന്ദ് എന്നിവർ സംസാരിച്ചു. ഉപജില്ലാ മത്സരം കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഭാരവാഹികൾ: പി എൻ വിജയൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ(രക്ഷാധികാരികൾ), വി സി അനിൽ(ചെയർമാൻ), തോമസ് ജോസഫ്, സി വി ആനന്ദ് (വൈസ് ചെയർമാൻമാർ), മിലൻ ജേക്കബ്(കൺവീനർ), കെ കെ അനീഷ്, കെ വി സതീഷ്(ജോയിന്റ് കൺവീനർമാർ), സുമമോൾ ചാക്കോ(അക്കാദമിക്ക് ചെയർപേഴ്സൺ), ബിജു ജോർജ്(കൺവീനർ), എം സി സവിതമോൾ(രജിസ്ട്രേഷൻ ചെയർപേഴ്സൺ), നിതിൻ കെ വിജയ്(രജിസ്ട്രേഷൻ കൺവീനർ), കാർത്തിക മോഹൻ(റിഫ്രഷ്‌മെന്റ് ചെയർമാൻ), എ ആർ അനീഷ്(റിഫ്രഷ്‌മെന്റ് കൺവീനർ).









0 comments