സിപിഐ ജില്ലാ സമ്മേളനം

കട്ടപ്പന
സിപിഐ ജില്ലാ സമ്മേളനം 17 മുതൽ 20 വരെ കട്ടപ്പന ടൗൺ ഹാളിൽ നടക്കും. പൊതുസമ്മേളനം മന്ത്രി കെ രാജനും 18ന് പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചാരണാർഥം ശനിയാഴ്ച ജില്ലയിൽ പതാകദിനം ആചരിക്കും. ഞായറാഴ്ച നെടുങ്കണ്ടത്ത് ''ജില്ലയിലെ ഭൂപ്രശ്നങ്ങൾ'' എന്ന വിഷയത്തിലും കുമളിയിൽ ''ടൂറിസവും ഗ്രാമീണ സമ്പദ് വ്യവസ്ഥയും'' എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും. വാർത്താസമ്മേളനത്തിൽ വി ആർ ശശി, സി എസ് അജേഷ്, ഗിരീഷ് മാലിയിൽ, കെ എസ് രാജൻ, സനീഷ് മോഹൻ, കെ എൻ കുമാരൻ എന്നിവർ പങ്കെടുത്തു.









0 comments