സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു
കെ സലിംകുമാര്‍ ജില്ലാ സെക്രട്ടറി

കെ സലിംകുമാർ
കട്ടപ്പന
കട്ടപ്പനയിൽ രണ്ടുദിവസമായി നടന്നുവന്ന സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു. കെ സലിംകുമാർ സെക്രട്ടറിയായി 51 അംഗ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. പാർടി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി വർക്കിങ് കമ്മിറ്റിയംഗവുമാണ്. അമ്പത്തൊമ്പതുകാരനായ സലിംകുമാർ രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മുതിർന്ന നേതാവ് പി പളനിവേൽ അന്തരിച്ചതിനെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. സമാപന യോഗത്തിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ, ദേശീയ കൺട്രോൾ കമീഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്‌റഫ്, സംസ്ഥാന കമ്മിറ്റിയംഗം കെ കെ ശിവരാമൻ, ഇ എസ് ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു.









0 comments