സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കം

സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
സിപിഐ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഭരണത്തിൽ രാജ്യം എല്ലാ മേഖലകളിലും തകർച്ച നേരിടുന്നു. ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവണർമാരെ ഉപയോഗിച്ച് ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആർഎസ്എസ് അജൻഡകൾ നടപ്പാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ടൗൺ ഹാളിൽ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പതാക ഉയർത്തി. സംഘാടക സമിതി ജനറൽ കൺവീനർ വി ആർ ശശി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ സലിംകുമാർ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു സംഘടനാ റിപ്പോർട്ടും സി യു ജോയി രക്തസാക്ഷി പ്രമേയവും ജോസ് ഫിലിപ്പ് അനുസ്മരണ പ്രമേയവും എം കെ പ്രിയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ കെ ശിവരാമൻ(കൺവീനർ), വാഴൂർ സോമൻ എംഎൽഎ, ജയാ മധു, കെ ജെ ജോയ്സ്, ടി ചന്ദ്രപാൽ എന്നിവർ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, സിപിഐ ദേശീയ കൺട്രോൾ കമീഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.









0 comments