പശുവിനെ കടുവ ആക്രമിച്ചു കൊന്നു

മൂന്നാർ
മേയാൻ വിട്ട ഗർഭിണി പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ മണികണ്ഠന്റെ എട്ട് മാസം ഗർഭിണിയായ പശുവിനെയാണ് കൊന്നത്. വ്യാഴം രാവിലെ മേയാൻവിട്ട പശു തിരികെ എത്തിയില്ല. വെള്ളിയാഴ്ച തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഫീൽഡ് നമ്പർ 18ൽ പാതി ഭക്ഷിച്ച നിലയിൽ പശുവിന്റെ ജഡം കണ്ടത്. രണ്ടുവർഷത്തിനിടെ മണികണ്ഠന്റെ ഒമ്പത് പശുക്കളെയാണ് കടുവ കൊന്നത്.









0 comments