ദേശീയ പണിമുടക്ക്
ഓഫീസ് കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി

തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ കോർണർ യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും ഓഫീസ് കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ ജില്ലാ പ്രസിഡന്റ കെ കെ പ്രസുഭകുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ്, യൂണിയൻ ജില്ലാ ട്രഷറർ പി എം റഫീക്, ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, ഏരിയ സെക്രട്ടറിമാരായ കെ എസ് സുമിത്, മുഹമ്മദ് ജലീൽ തുടങ്ങിയവർ സംസാരിച്ചു. പിഎഫ്ആർഡി നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ നടപ്പാക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, ലേബർ കോഡ് ഉപേക്ഷിക്കുക, മിനിമം കൂലി 26,000 രൂപയായി നിശ്ചയിക്കുക, കേന്ദ്ര-–-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക, സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുന്ന നടപടി അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക, മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് കോതമംഗലത്തെ ബിഎസ്‌എൻഎൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് കെ വി ജോയി ഉദ്ഘാടനംചെയ്തു. സിഐടിയു കോതമംഗലം ഏരിയ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി പി എസ് ബാലൻ, യൂണിയൻ ഭാരവാഹികളായ പി ജി സുനീഷ്, എ എച്ച് അഫ്സൽ, പി പി ബിനീഷ്, ബിജു മാത്യു എന്നിവർ സംസാരിച്ചു. കട്ടപ്പന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആഹ്വാനംചെയ്ത് സംയുക്ത ട്രേഡ് യൂണിയൻ കട്ടപ്പനയിൽ വിളംബര ജാഥ നടത്തി. ഇടുക്കിക്കവലയിൽനിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. നേതാക്കളായ വി ആർ സജി, മാത്യു ജോർജ്, എം സി ബിജു, ടോമി ജോർജ്, സി ആർ മുരളി, സനീഷ് മോഹൻ, അനിത റെജി, പി വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കട്ടപ്പന ഏരിയ കമ്മിറ്റി കട്ടപ്പനയിൽ വിശദീകരണ യോഗം നടത്തി. ബെഫി ജില്ലാ സെക്രട്ടറി സി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി ടി സെബാസ്റ്റ്യൻ അധ്യക്ഷനായി. നേതാക്കളായ ലാൽ മാനുവൽ, സി ടി സജി, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.









0 comments