ഡോ. ദിനേശന്‍ ചെറുവാട്ട് ചുമതലയേറ്റു

ഡോ. ദിനേശന്‍ ചെറുവാട്ട്.
ഇടുക്കി
ജില്ലാ കലക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഡപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലയില്‍ നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചേമ്പറിലെത്തി ചുമതല ഏറ്റെടുത്തു. സബ് കലക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, വി എം ആര്യ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു സന്ദര്‍ശിച്ചു. ജില്ലയുടെ 42-ാം കലക്ടറാണ് ഡോ.ദിനേശന്‍ ചെറുവാട്ട്. തിരുവനന്തപുരത്ത് ഹോമിയോപ്പതി വകുപ്പില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഭാര്യ ഡോ. ശ്രീകല, മക്കള്‍ അഞ്ജലി, അരവിന്ദ് എന്നിവരും എത്തിയിരുന്നു.









0 comments