ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു

k s mohanan

ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം അണക്കരയില്‍ ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2025, 12:15 AM | 2 min read

തൊടുപുഴ

സിഐടിയു തൊടുപുഴ ഈസ്റ്റ് ഏരിയ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ അനുസ്മരണം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി ബി സുബൈർ ഉദ്ഘാടനം ചെയ്‌തു. ‘വർഗീയതക്കെതിരെ തൊഴിലാളി മുന്നേറ്റം’ എന്ന വിഷയത്തിൽ സെമിനാറും നടത്തി. പി കെ ലൈല ജോസഫ് അധ്യക്ഷയായി. തൊടുപുഴ ഈസ്റ്റ്‌ ഏരിയ കോ ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി അജയ് ചെറിയാൻ, ഹെഡ് ലോഡ് ആൻഡ് ടിന്പർ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എം എം റഷീദ്, വി ബി വിനയൻ, ഓട്ടോ - ടാക്സി വർക്കേഴ്സ് യൂണിയൻ(സിഐടിയു) സംസ്ഥാന കമ്മിറ്റിഅംഗം കെ കെ കബീർ തുടങ്ങിയവർ സംസാരിച്ചു. സിഐടിയു കരിമണ്ണൂർ ഏരിയ കമ്മിറ്റി ആനത്തവട്ടം ആനന്ദനെ അനുസ്‌മരിച്ചു. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ ഉദ്‌ഘാടനം ചെയ്‌തു. പി ജെ ഉലഹന്നൻ അധ്യക്ഷനായി. എൻ സദാനന്ദൻ, പി ജെ ഷോളി, എം പി ധർമരാജൻ എന്നിവർ സംസാരിച്ചു.

കട്ടപ്പന

സിഐടിയു കട്ടപ്പന ഏരിയ കമ്മിറ്റി ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജന്‍ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എം സി ബിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ടോമി ജോര്‍ജ്, സി ആര്‍ മുരളി, കെ എന്‍ ബിനു എന്നിവര്‍ സംസാരിച്ചു. സിഐടിയു വണ്ടന്‍മേട് ഏരിയ കമ്മിറ്റി ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ബിസി, ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍, ഏരിയ സെക്രട്ടറി സതീഷ് ചന്ദ്രന്‍, സന്ധ്യ രാജ, റീന വിനോദ് എന്നിവര്‍ സംസാരിച്ചു.

ശാന്തൻപാറ

സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ രണ്ടാം ചരമ വാർഷികം ശാന്തൻപാറ– രാജാക്കാട് ഏരിയ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ തിലകൻ ‘വർഗീയതയുടെ വളർച്ച’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. നേതാക്കളായ വി എൻ മോഹനൻ, വി വി ഷാജി, തിലോത്തമ സോമൻ, പി രാജാറാം, പി രവി, പി എ സുരേന്ദ്രൻ, ഒ ജി മദനൻ, സി ആർ രാജു, ലിജു വർഗീസ്, എൻ ആർ ജയൻ എന്നിവർ സംസാരിച്ചു. അടിമാലി അടിമാലിയിൽ ആനത്തലവട്ടം ആനന്ദന്‍ ചരമവാർഷിക ദിനാചരണം നടത്തി. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ അനുസ്‌മരണ പ്രഭാഷണം നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ഒ ഷാജി ‘ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വി ബി മോഹനൻ, സി ഡി ഷാജി, ടി എം ഗോപാലകൃഷ്ണൻ, മാത്യു ഫിലിപ്പ്, പി കെ ബഷീർ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home