12 പേർ സിഐടിയുവിൽ

സി ഐ ടി യുവിൽ ചേർന്നവരെ സ്വീകരിക്കുന്നു
മൂന്നാർ
വിവിധ തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട 12 പേർ നേരിന്റെ പക്ഷത്ത് ചേർന്നു. കണ്ണൻ ദേവൻ കമ്പനി ഗൂഡാർവിള എസ്റ്റേറ്റ് നെറ്റിക്കുടി സെന്റർ ഡിവിഷനിലെ തൊഴിലാളികളാണ് ഐഎൻടിയുസിയിൽ നിന്നും രാജിവച്ച് സിഐടിയുവിൽ ചേർന്നത്. സിഐടിയുവിലെത്തിയവരെ ഡിഇഇ യൂണിയൻ(സിഐടിയു) പ്രസിഡന്റ് കെ വി ശശി, ജനറൽ സെക്രട്ടറി വി ഒ ഷാജി, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ, ജോബി ജോൺ, ദേവികുളം ലോക്കൽ സെക്രട്ടറി ശരത്ചന്ദ്രൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസൺ എന്നിവർ ചേർന്ന് സ്വീകരിച്ചു.









0 comments