റേഷൻ അരി വിഹിതം വെട്ടിക്കുറച്ചു
സിഐടിയു സായാഹ്ന ധർണ

സിഐടിയു നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്യുന്നു
കുമളി
കേരളത്തിന് അർഹതപ്പെട്ട റേഷൻഅരി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിഐടിയു നേതൃത്വത്തിൽ കുമളിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു. കെ എസ് ഷാജി അധ്യക്ഷനായി. കെ ജെ ദേവസ്യ, വി ഐ സിംസൺ, എസ് അരുൺകുമാർ, പി രാജൻ, ബിനീഷ് ദേവ് എന്നിവർ സംസാരിച്ചു. മൂന്നാർ സിഐടിയു നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ നടത്തി. സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ഒ ഷാജി അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, എ രാജേന്ദ്രൻ, എസ് സ്റ്റാലിൻ, പി കെ കൃഷ്ണൻ, സുശീല ആനന്ദ്, പി മണികണ്ഠൻ, ജെ ജയപ്രകാശ്, ശരത് ചന്ദ്രൻ, ആർ ജയറാം, ജെ രാജ്കുമാർ എന്നിവർ സംസാരിച്ചു. തൊടുപുഴ സിഐടിയു തൊടുപുഴ ഈസറ്റ് ഏരിയ കമ്മിറ്റി മങ്ങാട്ടുകവലയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫൈസൽ ഉദ്‌ഘാടനം ചെയതു. ടി ബി സുബൈർ അധ്യക്ഷനായി. ലിനു ജോസ്, പി ജെ രതീഷ്, അജയ് ചെറിയാൻ, എം എം റഷീദ്, ബി സജികുമാർ, ലൈല ജോസ് എന്നിവർ സംസാരിച്ചു.









0 comments