കർഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥലോബിക്കെതിരെ
ചിന്നക്കനാലിൽ കർഷക പ്രതിഷേധം

ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ഇടുക്കി
കാലഹരണപ്പെട്ട ഭൂനിയമങ്ങൾ ഉപയോഗിച്ച് ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടിയേറ്റ ജനതയെ കുടിയിറക്കാൻ അനുവദിക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് കർഷകരുടെ പ്രതിഷേധമാളി. കർഷകരെ ബുദ്ധിമുട്ടിക്കുകയും ഭിതിയിലാഴ്ത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെ ചിന്നകനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സമരം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കപട പരിസ്ഥികൂട്ടായ്മയും റവന്യു ഉന്നതരും ചേർന്ന് പതിറ്റാണ്ടുകളായി ചിന്നക്കനാൽ മേഖലയിൽ താമസിക്കുന്നവരെ വേട്ടയാടുകയാണ്. മേഖലയിലെ പട്ടയഭൂമിയിലുള്ളവർക്ക്പോലും കുടിയിറക്കാൻ നോട്ടിസ് നൽകിയ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധം ശക്തമായി. കാലങ്ങളായി താമസിക്കുന്ന ഭൂമിയിൽ റവന്യു ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത് അനധികൃതമാണ്. കൃഷിചെയ്തും കൂലിപ്പണിചെയ്തും ജീവിക്കുന്ന സാധാരണക്കാരെ പിറന്ന നാട്ടിൽനിന്നും പുറന്തളളാൻ അനുവദിക്കില്ലെന്ന് കർഷക കൂട്ടായ്മയിൽ നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ വേലുചാമി അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറി സിവി വർഗിസ്, ജില്ല സെക്രട്ടറിയറ്റംഗം എൻ പി സുനിൽകുമാർ, അഡ്വ. എ രാജ എംഎൽഎ, ഏരിയ സെക്രട്ടറി വി വി ഷാജി, സേനാപതി ശശി, ലക്ഷ്മി ധൻരാജ്, വി എക്സ് ആൽബിൻ എന്നിവർ സംസാരിച്ചു.









0 comments