തോട്ടംമേഖലയുടെ ആരോഗ്യം

ദേവികുളം സാമൂഹ്യ ആരോഗ്യകേന്ദ്രം
മൂന്നാർ
ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച് ദേവികുളം സാമൂഹ്യ ആരോഗ്യകേന്ദ്രം. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും ഉന്നതികളിൽനിന്നും വരുന്ന രോഗികൾക്ക് മികച്ച ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. രോഗികളെ പരിചരിക്കുന്നതിന് മൂന്ന് ഡോക്ടർമാരും സ്റ്റാഫ് നഴ്സുകളായി മൂന്ന് പേരുമുണ്ട്. ഞായർ ഒഴികെ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ മരുന്നും ആശുപത്രിയിൽനിന്നും ലഭിക്കും. ദിവസംതോറും ശരാശരി 100 മുതൽ 130 പേർ വരെ ചികിത്സയ്ക്കായി എത്തുന്നു. ദേവികുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇത് യാഥാർഥ്യമാകുന്നതോടെ കിടത്തിചികിത്സ ഉൾപ്പെടെ കൂടുതൽ ചികിത്സസൗകര്യങ്ങൾ നൽകാൻ കഴിയും. നിലവിൽ ദിവസേന 110–-130 പേരാണ് ഇവിടെ ചികിത്സയ്‌ക്കായി എത്തുന്നത്.









0 comments