പണവും സ്വർണവും മോഷണം: പ്രതികൾ റിമാൻഡിൽ

കഞ്ചാവുമായി പിടിയിലായവർ
കുമളി
കുമളി ഓടമേട്ടിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെ കൂടി ശനിയാഴ്ച കോടതി റിമാൻഡ് ചെയ്തു. 12 പവൻ സ്വർണവും 43,000 രൂപയും മോഷ്ടിച്ച കോന്നി സ്വദേശികളായ സോണിഭവനിൽ സോണി (26), മാമൂട്ടിൽ ജോമോൻ (36), പീരുമേട് പട്ടുമല എസ്റ്റേറ്റ് അനീഷ് കുമാർ (26), മുരുക്കടി ഉഷഭവനം മണിക്കുട്ടൻ (37), എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻപേരും റിമാൻഡിലായി. കുടുംബത്തിലെ ഗൃഹനാഥനുമായി പരിചയമുണ്ടായിരുന്ന പ്രതികളിലൊരാളായ ജോമോനാണ് മോഷണ സംഘത്തിലെ പ്രധാന സൂത്രധാരൻ. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോൾ ജോമോൻ ഗൃഹനാഥനെ കുറച്ചുനേരത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് വീട്ടിൽനിന്നും മാറ്റി. ഈ സമയം മറ്റു മൂന്ന് പ്രതികൾ ചേർന്ന് അടുക്കളയുടെ വാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. സ്വർണവും പണവും കൈക്കലാക്കി. സംഭവശേഷം കടന്നു കളഞ്ഞ ജോമോനെയും സോണിയേയും എരുമേലി പൊലീസിന്റെ സഹായത്തോടെ എരുമേലിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടു പ്രതികൾ വേളാങ്കണ്ണിയിലേക്ക് മുങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ രണ്ടുപേരെ വ്യാഴം രാത്രിയോടെ പിടികൂടുകയായിരുന്നു.









0 comments