കട്ടപ്പനയില്‍ കഞ്ചാവ് വില്‍പ്പന: 6 പേര്‍ അറസ്റ്റില്‍

കഞ്ചാവുമായി പിടിയിലായവർ
കട്ടപ്പന
കട്ടപ്പന നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന ആറംഗ സംഘത്തെ രണ്ടുകേസുകളിലായി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മാമലശേരി തെങ്ങുംതോട്ടത്തിൽ ആൽബി ബിജു(22), നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(20), പിറവം മാമലശേരി പുത്തൻപുരയിൽ വിഷ്ണു മോഹനൻ(27), മണക്കാട് പാറശേരിൽ ജഗൻ സുരേഷ്(23) എന്നിവരെ 400 ഗ്രാം കഞ്ചാവുമായി വെള്ളയാംകുടിയിലെ ലോഡ്ജിൽനിന്നും കാൽവരിമൗണ്ട് ചീരംകുന്നേൽ മാത്യു സ്‌കറിയ(21), മ്രാല മലങ്കര കല്ലുവേലിപ്പറമ്പിൽ ആകാശ് അനിൽ(23) എന്നിവരെ ബൈക്കിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം കഞ്ചാവുമായും പിടികൂടിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രതികൾ നാളുകളായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവർ നിരീക്ഷണത്തിലായിരുന്നു. കട്ടപ്പന പ്രിൻസിപ്പൽ എസ്‌ഐ എബി ജോർജ്, എസ്‌ഐ സുബിൻ ജോർജ്, എഎസ്‌ഐ ബിജു കെ ജോസഫ്, എസ് സിപിഒ ജോജി കെ മാത്യു, സിപിഒമാരായ ജെയിംസ് ദേവസ്യ, ശ്രീകുമാർ ശശിധരൻ എന്നിവരും ഇടുക്കി ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments