പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല
റിസോര്‍ട്ടുകളില്‍ ബോംബ് ഭീഷണി

മൂന്നാർ
ആശങ്ക പരത്തി റിസോർട്ടുകളിൽ ബോംബ് ഭീഷണി സന്ദേശം. മൂന്നാർ, പോതമേട് എന്നിവടങ്ങളിലെ രണ്ടു റിസോർട്ടുകളിലേക്കാണ് ഇ മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. മൂന്നാർ ഡിവൈഎസ്‍പി അലക്‍സ് ബേബി, എസ്എച്ച്ഒ ബിനോദ് കുമാർ, എസ്ഐ കെ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഇടുക്കിയിൽനിന്ന് ഡോഗ് സ്‍ക്വാഡ്, ബോംബ് സ്‍ക്വാഡ് എന്നിവരും പരിശോധന നടത്തി, ഒന്നും കണ്ടെത്താനായില്ല. പൊലീസ് കേസെടുത്തു.









0 comments