ഭിന്നശേഷിക്കാരനെ സാക്ഷരതാ പ്രേരകും മകളും ചേർന്ന് ആക്രമിച്ചു

മൂലമറ്റം
വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്യാൻ പരാതിനൽകിയ യുവാവിനെ കുടയത്തൂർ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയും മകളും ചേർന്ന് ആക്രമിച്ചു. മൂന്നാംവാർഡിലെ വോട്ടറും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗവുമായ ജസ്‌റ്റിൻ ജേക്കബിനെ കുടയത്തൂർ പഞ്ചായത്തിലെ സാക്ഷരതാ പ്രേരക് സുജാത ഷാജിയും മകളും അനുമോളും ചേർന്നാണ് ആക്രമിച്ചത്. ശനി രാവിലെ 10.30ന് പഞ്ചായത്തിന്റെ മുറ്റത്ത്‌വച്ച് സുജാതയും മകൾ അനുമോളും ചേർന്ന് ജസ്‌റ്റിനെ മർദ്ദിക്കുകയായിരുന്നു. അനുമോൾ ചെരുപ്പ് ഊരി ജസ്റ്റിന്റെ തലയ്‌ക്ക് ശക്തിയായി ഇടിച്ച് പരിക്കേൽപ്പിച്ചു. തൊടുപുഴയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.40 ശതമാനം ഭിന്നശേഷിക്കാരനും,അപസ്മാര രോഗിയുമായ യുവാവാണ് ജസ്റ്റിൻ. സുജാതയുടെ മകൾ അനുമോളെ വിവാഹം കഴിച്ച് അയച്ചിട്ട് വർഷങ്ങൾ കഴിഞ്ഞതാണ്.അനുമോൾ നിലവിൽ പഞ്ചായത്ത് മൂന്നാംവാർഡിൽ താമസമില്ല. ഇതിനെതിരെ ജസ്റ്റിൻ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ ഓൺലൈൻ ആയി പരാതി നൽകി. ജസ്റ്റിൻ ജേക്കബിനെയും, അനുമോളെയും ശനി രാവിലെ 10.30ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. ഹിയറിങ്ങിന്‌ശേഷം പഞ്ചായത്ത് ഓഫീസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു ജസ്റ്റിനെ ആക്രമിച്ചത്. സംഭവത്തിൽ ജനകീയപ്രതിഷേധം ശക്തമായി.









0 comments