ദേശാഭിമാനി ‘അറിവാണ് ലഹരി’ ക്യാമ്പയിന് ജില്ലയിൽ തുടക്കം

ദേശാഭിമാനി ‘അറിവാണ് ലഹരി’ക്യാമ്പയിന്റെ ജില്ലാതലം എംഇഎസ് കോളേജിൽ പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് ഉദ്‌ഘാടനംചെയ്യുന്നു
ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ ക്യാമ്പയിനുമായി ‘ദേശാഭിമാനി’. വിദ്യാർഥികൾ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നശിക്കരുതെന്ന ബോധവൽക്കരണ സന്ദേശമാണ് സംസ്ഥാനതലത്തിൽ നടത്തുന്ന ‘അറിവാണ് ലഹരി’ ക്യാമ്പയിനിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്. ജില്ലാതലം നെടുങ്കണ്ടം എംഇഎസ് കോളേജിൽ പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് ഉദ്‌ഘാടനംചെയ്‌തു. മുൻ പഞ്ചായത്തംഗം ഷിജിമോൻ ഐപ്പ് അധ്യക്ഷനായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് വിജയകുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. എക്‌സൈസ് ഓഫീസർമാരായ പി സി റെജി, നൗഷാദ് എന്നിവർ സംസാരിച്ചു. കോളേജ് എൻഎസ്‌എസ് പോഗ്രാം ഓഫീസർ ഡോ. എം അഭയദേവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ടി എ ഫാത്തിമ സുല്ലമി സ്വാഗതവും ക്യാമ്പയിൻ ജില്ലാ കോ ഓർഡിനേറ്റർ എം പി ശിവപ്രസാദ് നന്ദിയും പറഞ്ഞു.









0 comments