ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
മൂന്നാറിലും പീരുമേട്ടിലും സംഘാടകസമിതിയായി

പീരുമേട് ഉപജില്ല സംഘാടകസമിതി രൂപീകരണ യോഗം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം രമേശ് ഉദ്ഘാടനം ചെയ്യുന്നു
പീരുമേട്/ മൂന്നാർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ഫെസ്റ്റ് ഉപജില്ലാ മത്സരങ്ങൾക്ക് മുന്നോടിയായി മൂന്നാറിലും പീരുമേട്ടിലും സബ്ജില്ലാതല സംഘാടകസമിതികൾ രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം മൂന്നാർ ബിആർസിയിൽ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവംഗം ഷാജി തോമസ് അധ്യക്ഷനായി. 27ന് മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഉപജില്ലാ മത്സരം. ജില്ലാ കമ്മിറ്റിയംഗം പി എച്ച് ഷിമു, സബ്ജില്ലാ പ്രസിഡന്റ് എസ് ദീപ, സബ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് അനിൽകുമാർ, എസ്എഫ്ഐ മൂന്നാർ ഏരിയ സെക്രട്ടറി വി രഞ്ജിത്, ഏരിയ ലേഖകൻ പാട്രിക് വേഗസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി തോമസ്(അക്കാദമിക് ചെയർമാൻ), എസ് ദീപ, പി എച്ച് ഷിമു(കൺവീനർ), മരിയ ആരോഗ്യ സെൽവം(ജോയിന്റ് കൺവീനർ), ലിസി ടി എബ്രഹാം, ടി എസ് അനിൽകുമാർ, മോൾസി ചിന്നൻ(രജിസ്ടേഷൻ). സിപിഐ എം പീരുമേട് ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം രമേശ് ഉദ്ഘാടനം ചെയ്തു. പി ജയകുമാർ അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോർഡിനേറ്റർ എം പി ശിവപ്രസാദ്, ദേശാഭിമാനി പീരുമേട് ഏരിയ ലേഖകൻ കെ എ അബ്ദുൾ റസാഖ്, അനീഷ് തങ്കപ്പൻ, എൽ ശങ്കിലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ തിലകൻ, കെ ടി ബിനു, ആർ ദിനേശൻ, സജി ടൈറ്റസ് (രക്ഷാധികാരികൾ), എസ് സാബു (ചെയർമാൻ), കെ എ അബ്ദുൾ റസാഖ് (കൺവീനർ), ടി ജോർജ്ജുകുട്ടി, വി രമാദേവി (ജോയിന്റ് കൺവീനർ), പി ജയകുമാർ( അക്കാദമി കോ ഓർഡിനേറ്റർ).









0 comments