ദേശാഭിമാനി അക്ഷരമുറ്റം
അടിമാലിയില്‍ സംഘാടക സമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് അടിമാലി ഉപജില്ല സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ ഉദ്ഘാടനംചെയ്യുന്നു
അടിമാലി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് അടിമാലി ഉപജില്ലാ മത്സരം കത്തിപ്പാറ കല്ലാര്‍കുട്ടി ഗവ. ഹൈസ്കൂളില്‍ നടക്കും. മുന്നോടിയായി സംഘാടകസമിതി രൂപീകരണം സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് രാമചന്ദ്രന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ടി എം ഗോപാലകൃഷ്ണന്‍, കെ ആര്‍ ബിനോയി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടര്‍(രക്ഷാധികാരി), ടി എം ഗോപാലകൃഷ്ണന്‍(ചെയര്‍മാന്‍), കെ കെ കരുണാകരന്‍, സുധ അനില്‍കുമാര്‍(വൈസ് ചെയര്‍മാന്മാര്‍), ടി കെ സുധേഷ്‍കുമാര്‍(കണ്‍വീനര്‍), ഇ കെ ചന്ദ്രന്‍, പി കെ സുധാകരന്‍, ആര്‍ ജ്യോതികുമാര്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), സി സിന്ധു(അക്കാദമിക് ചെയര്‍പേഴ്‍സണ്‍), കെ ആര്‍ ബിനോയി(കണ്‍വീനര്‍), ബിജിമോള്‍(രജിസ്‍ട്രേഷൻ ചെയര്പേഴ്‍സണ്‍), സജിത്ത്(രജിസ്ട്രേഷൻ കണ്‍വീനര്‍), ടി ആര്‍ ബിജി (റീഫ്രഷ്‍മെന്റ് ചെയര്‍മാൻ), രാമചന്ദ്രൻ (റീഫ്രഷ്‍മെന്റ് കണ്‍വീനര്‍).









0 comments