അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്‌കൂൾതലം നാളെ

ഉയരാം അറിവിൻ ചക്രവാളത്തിലേക്ക്‌

talent
avatar
സ്വന്തം ലേഖകൻ

Published on Sep 15, 2025, 12:15 AM | 1 min read

ഇടുക്കി

അറിവിന്റെ കരുത്തും മാധുര്യവും കോർത്തിണക്കി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 14 വരവായി. ജില്ലയിലെ സ്കൂൾതല മത്സരങ്ങൾക്ക്‌ ചൊവ്വാഴ്‌ച ആവേശത്തുടക്കമാകും. ഏഴ്‌ സബ്‌ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ സ്‌കൂളുകളിലെ ആയിരക്കണക്കിന്‌ വിദ്യാർഥികളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതലം കൂട്ടാർ എസ്എൻ എൽപി സ്കൂളിൽ പകൽ ഒന്നരയ്‌ക്ക്‌ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല താലൂക്ക് വികസനസമിതിയംഗം വി സി അനിൽ, ദേശാഭിമാനി ബ്യൂറോ ചീഫ് കെ ടി രാജീവ്‌, കെസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ ആർ ഷാജിമോൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് ജോസഫ്, പിടിഎ പ്രസിഡന്റ്‌ ജെറിൻ കല്ലേപ്പറന്പിൽ എന്നിവർ സംസാരിക്കും. സ്‌കൂളുകൾ തിങ്കൾ വൈകിട്ട്‌ വരെ രജിസ്റ്റർ ചെയ്യാം. സ്കൂൾതലത്തിൽ ഒന്നും രണ്ടുംസ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഉപജില്ലാ മത്സരങ്ങൾ 27നു രാവിലെ ഒമ്പതുമുതല്‍ ആരംഭിക്കും. ഇതോടൊപ്പം ഹയർ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരവും നടത്തും. ജില്ലാതല മത്സരത്തോടനുബന്ധിച്ച്‌ ശാസ്‌ത്ര പാർലമെന്റ്‌ നടത്തും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ സയൻസ്‌ ക്ലബുകളിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവരാണ്‌ ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കുന്നത്‌. സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ ജില്ലയിൽ മത്സരിക്കും. ജില്ലാതലം ഒക്ടോബര്‍ 12നും സംസ്ഥാന മത്സരം ഒക്ടോബര്‍ 26നും നടക്കും. സ്കൂളുകൾക്ക് രജിസ്റ്റർചെയ്യുന്നതിന് അക്ഷരമുറ്റം സൈറ്റിൽ (www. deshabhimani.com) സ്കൂൾ കോഡ് നല്‍കണം. സ്കൂൾ മെയിൽ ഐഡിയിലേക്ക് ലോഗിൻ ഐഡിയും പാസ്‌വേഡും ലഭിക്കും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടതും വിജയികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതും. രജിസ്ട്രേഷന്‍ ലിങ്ക്: https://akshar amuttam.deshabhimani.com
 അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിൽ ആദ്യമായി ഉൾപ്പെടുത്തിയ പ്രസംഗമത്സരം ഹയർസെക്കൻഡറി വിഭാഗത്തിനു മാത്രമാണ്‌. സ്‌കൂളുകളിൽ മത്സരം നടത്തി ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിയെ ഉപജില്ലാ മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home