സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയപ്പോൾ
കട്ടപ്പന
കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ(17), അറയ്ക്കല്‍ അര്‍നോള്‍ഡ്(16), ബസ് കണ്ടക്ടര്‍ ഉദയഗിരി വാകവയലില്‍ ജ്യോതിഷ്‌കുമാര്‍(23) എന്നിവര്‍ക്കാണ് പരിക്ക്. ഞായര്‍ വൈകിട്ട് 5.30ഓടെയാണ് അപകടം. തങ്കമണി–കട്ടപ്പന റൂട്ടിലോടുന്ന ആൻ മോട്ടോഴ്സ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇരിപ്പിടം തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. ഇരിപ്പിടത്തിലുണ്ടായിരുന്നവര്‍ പിന്നിലേക്ക് വീണു. പരിക്കേറ്റവരെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









0 comments