വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് 16 പേർക്ക് പരിക്ക്

കാഞ്ഞാർ–പുള്ളിക്കാനം റോഡിൽ പുത്തേട് ചാത്തൻപാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടപ്പോൾ
മൂലമറ്റം
വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. കാഞ്ഞാർ–പുള്ളിക്കാനം റോഡിൽ പുത്തേട് ചാത്തൻ പാറക്ക് സമീപമാണ് അപകടമുണ്ടായത്. വെള്ളി വൈകിട്ട് അഞ്ചിനാണ് സംഭവം. വാഗമൺ സന്ദർശിച്ചശേഷം തിരികെവന്ന തമിഴ്നാട് സ്വദേശികളുടെ വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിൽ ഇടിച്ചാണ് വാഹനം മറിഞ്ഞത്. കല്ലിൽ ഇടിച്ചില്ലായിരുന്നെങ്കിൽ കൊക്കയിലേക് പോകുമായിരുന്നു. കാഞ്ഞാർ പൊലീസും മൂലമറ്റം അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.








0 comments