ബസ് റോഡിൽ തെന്നിമാറി

ശങ്കരപ്പിള്ളിയിൽ സ്വകാര്യ ബസ് റോഡിൽനിന്നും തെന്നിമാറിയപ്പോൾ
മൂലമറ്റം
ശങ്കരപ്പിള്ളിയിൽ സ്വകാര്യ ബസ് റോഡിൽനിന്നും തെന്നിമാറി. തിങ്കള്‍ വൈകിട്ട് 4.45ഓടെയാണ് സംഭവം. മൂലമറ്റത്തുനിന്നും തൊടുപുഴയ്‍ക്ക് വന്ന കോഹിനൂർ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മഴയുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. റോഡിൽനിന്ന് തെന്നിമാറി അരികിലെ കലുങ്കിൽതട്ടി നിൽക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ തോട്ടിലേക്ക് പതിക്കുകയും വലിയ അപകടം ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു.









0 comments