വര്‍ക്ക്ഷോപ്പ് ജീവനക്കാരന് വാഹനാപകടത്തിൽ പരിക്ക്

അപകടത്തിൽപ്പെട്ട വാഹനം
വണ്ടിപ്പെരിയാര്‍
വണ്ടിപ്പെരിയാറിൽ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ സഞ്ചരിച്ച വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റു. പശുമല രണ്ടാംഡിവിഷനില്‍ വെള്ളി രാത്രി എട്ടോടെയായിരുന്നു അപകടം. വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പാൽരാജ് ഓടിച്ചിരുന്ന ടാറ്റാ ഐറിസാണ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. വീടിനു സമീപത്ത് എത്തിയപ്പോൾ വാഹനം നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. മറിഞ്ഞ വാഹനത്തിൽനിന്നും തെറിച്ചുവീണ പാൽരാജിന്റെ കാലിന് ഒടിവുണ്ട്. പരിക്കേറ്റ പാൽരാജിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാഹനത്തിന് സാരമായ കേടുപാട് സംഭവിച്ചു. വണ്ടിപ്പെരിയാർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു








0 comments