രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തില്‍പ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2025, 04:06 AM | 1 min read

പീരുമേട് രോ​ഗിയുമായി തമിഴ്‍നാട്ടിലേക്ക് പോ ആംബുലൻസ് പീരുമേടിന് സമീപം അപകടത്തില്‍പ്പെട്ടു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഉസലാംപെട്ടിക്ക് പുറപ്പെട്ടതാണ്. വ്യാഴം പുലർച്ചെ കൊട്ടാരക്കര–- ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്കാനം വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. 
 ദേശിയപാതയിൽനിന്നും തെന്നിമാറി അരികിലെ കുഴിയിലേക്ക് വാഹനം തെന്നിമാറി നിന്നു. രോഗിയായ ആൽബിനും(36) ബന്ധുക്കളും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഹൈവേ പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപെടുത്തിയത്. ശേഷം മറ്റൊരു ആംബുലൻസില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും കാര്യമായ പരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Home