ഹെലിബറിയ ടീ കമ്പനി: സിഐടിയു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ

ഹെലിബറിയ ടീ കമ്പനി ഉടമയുടെ ദ്രോഹനിലപാടിൽ പ്രതിഷേധിച്ച് എച്ച് ഇഇഎ നടത്തിയ പ്രതിഷേധയോഗത്തിൽ പി എസ് രാജൻ സംസാരിക്കുന്നു
ഏലപ്പാറ അന്യായമായി തോട്ടം ഉപേക്ഷിച്ചുപോയ ഹെലിബറിയ ടീ കമ്പനി ഉടമയുടെ ദ്രോഹനിലപാടിൽ എച്ച് ഇഇഎ(സിഐടിയു) പ്രതിഷേധം ശക്തമാക്കും. ഞായർ രാവിലെ 10ന് ഏലപ്പാറയിൽ നടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിനായി കമ്പനിയുടെ നാല് ഡിവിഷനുകളിൽ സിഐടിയു തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. നേതാക്കളായ പി എസ് രാജൻ, കെ ടി ബിനു, എം ജെ വാവച്ചൻ, എം ടി സജി, ആന്റപ്പൻ ജേക്കബ്, സി സിൽവസ്റ്റർ, എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments