ഭൂപതിവ് ചട്ട ഭേദഗതി അട്ടിമറിക്കാന്‍ അനുവദിക്കില്ല:- എല്‍ഡിഎഫ്

ചെറുതോണി
ആറര പതിറ്റാണ്ടായി നിര്‍മാണ രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കിയ ഭൂ നിയമ ഭേദഗതിയും പുതിയ ചട്ടങ്ങളും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചട്ട ഭേദഗതി കേരളത്തിനാകെ ബാധകമാണെന്നിരിക്കെ ജില്ലയിലെ ചില അരാഷ്ട്രീയ സംഘടനകള്‍ അപവാദ പ്രചാരണവുമായി രംഗത്ത് വന്നിട്ടുള്ളത് യുഡിഎഫിനെ പ്രീതിപ്പെടുത്താനാണ്. ചട്ട ഭേദഗതിക്കെതിരെ കെപിസിസി ഇതുവരെ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള നിര്‍മാണ രംഗത്തെ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് നിയമപരമാക്കുന്ന പ്രത്യേക ഉത്തരവാദിത്തമാണ് നിര്‍വഹിക്കപ്പെടുന്നത്. വാണിജ്യ നിര്‍മാണങ്ങള്‍ക്കും ജീവനോപാധികള്‍ക്കും അനുമതിയില്ലാതെ ഭൂ വിനിയോഗത്തെ കൃഷിക്കും വീടിനും മാത്രമാക്കി ചുരുക്കി 1960 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമത്തെ മാറ്റാനാണ് വിപ്ലവകരമായ ഭേദഗതി നടപ്പാക്കിയത്. നിയമം നടപ്പാക്കുന്നതിന് അനുബന്ധമായ ചട്ടങ്ങള്‍ അനിവാര്യമാണ്. കപട പരസ്ഥിതിക്കാർ കോടതിയെ സമീപിച്ചാല്‍ തടസ്സമുണ്ടാകാതിരിക്കുംവിധം അതീവ സൂക്ഷ്മതയോടെയാണ് ചട്ടം തയാറാക്കപ്പെട്ടിട്ടുള്ളത്. പുതിയ ചട്ടപ്രകാരം ജില്ലയിലെ മുഴുവന്‍ നിര്‍മാണങ്ങളും നിയമപരമാക്കാന്‍ ഉള്ള അവസരമാണ് വന്നുചേരുന്നത്. ഇടുക്കിയിലെ നിര്‍മാണങ്ങള്‍ പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2018 ല്‍ നിര്‍മാണ നിരോധനം വന്നുചേരുന്നത്. ഇതില്‍നിന്നും മലയോര ജനതയെ മോചിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിജ്ഞാബദ്ധതയോടെയും ഇടപെട്ടത്. മൂന്ന് ലക്ഷത്തോളം വരുന്ന ജില്ലയിലെ വീടുകള്‍ ഒന്നാകെ നിയമസാധുതയോടുകൂടി ക്രമവല്‍ക്കരിക്കപ്പെടും. ഒരു രൂപ പോലും കോമ്പൗണ്ടിംഗ് ഫീസ് കൊടുക്കാതെ വീടുകള്‍ സ്വന്തവും സ്വതന്ത്രവുമായി മാറും. 3000 ചതുരശ്ര അടി വരെയുള്ള സാധാരണക്കാരായ മുഴുവന്‍ വ്യാപാരികളുടെയും കച്ചവട സ്ഥാപനങ്ങളും ക്രമവല്‍ക്കരിക്കപ്പെടും. വന്‍കിട നിര്‍മാണങ്ങള്‍ക്ക് മാത്രമാണ് ഫീസ് നല്‍കേണ്ടതുള്ളൂ. വലിയ കെട്ടിടങ്ങള്‍ക്ക് വിസ്താരം കണക്കാക്കിയാല്‍ ഉയര്‍ന്ന ഫീസ് പരിഗണിക്കേണ്ടി വരും എന്നതിനാലാണ് ആ പ്രദേശത്തെ സ്ഥലത്തിന്റെ ന്യായവില മാനദണ്ഡമായി നിശ്ചയിച്ച് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. മറിച്ച് കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം മാത്രം പരിഗണിച്ചാണ് ക്രമവല്‍ക്കരണം നടത്തുക. ആരാധനാലയങ്ങൾക്കും നിയമപരമായ പരിരക്ഷ ആരാധനാലയങ്ങളുടെ നിയമപരമായ പരിരക്ഷയെന്നത് ജില്ലയിലെ സമുദായ- ആത്മീയ നേതാക്കളുടെ നിരന്തരമായ ആവശ്യമായിരുന്നു. നൂറുകണക്കിന് ദേവാലയങ്ങളും ക്ഷേത്രങ്ങളും മോസ്കുകളും സ്വതന്ത്രമായ ആരാധനയ്ക്കും നിസ്കാരങ്ങള്‍ക്കുമായി വിട്ടുകിട്ടുകയാണ്. ഒരു രൂപ പോലും ഫീസ് അടയ്ക്കേണ്ടതുമില്ല. മാത്രമല്ല, അങ്കണവാടികള്‍, സ്കൂളുകള്‍, കോളജുകള്‍, ഐടിഐ കള്‍, പോളിടെക്നിക്കുകള്‍ മറ്റ് പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ഒന്നാകെ നിയമ ലംഘനങ്ങളില്‍ നിന്ന് മോചിക്കപ്പെടുന്നു. നിയമ സാധുത കൈവരുന്നതിലൂടെ ബാങ്ക് വായ്പകൾ ഉൾപ്പെടെ ലഭ്യമാകും. കാര്‍ഷിക -–വ്യവസായിക- വാണിജ്യ- ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. എന്നാല്‍ സംസ്ഥാനത്താകെ ബാധകമായ ചട്ടത്തെ ചില വന്‍കിടക്കാരുടെ ഒത്താശയോടെ സാധാരണക്കാരന് ലഭിക്കാന്‍ പോകുന്ന നിയമപരമായ പരിരക്ഷ ഇല്ലാതാക്കാന്‍ യുഡിഎഫിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയും. കഴിഞ്ഞ കാലങ്ങളിലും ഇത്തരക്കാര്‍ പണപ്പിരിവ് ലക്ഷ്യം വച്ച് നടത്തിയ ജനവിരുദ്ധ നീക്കങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ കെ സലിംകുമാര്‍ അധ്യക്ഷനായി. നേതാക്കളായ സി വി വര്‍ഗീസ്, കെ കെ ശിവരാമന്‍, ജോസ് പാലത്തിനാല്‍, കെ എന്‍ റോയി, അനില്‍ കൂവപ്ലാക്കല്‍, കോയ അമ്പാട്ട്, സിബി മൂലേപ്പറമ്പില്‍, രതീഷ് അത്തിക്കുഴി, ജോണി ചെരിവുപറമ്പില്‍, കെ എം ജബ്ബാര്‍, സി എസ് രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
907 വാര്‍ഡുകളില്‍ അഭിവാദ്യ സദസ്സുകള്‍ 15ന്
ചെറുതോണി
1964 മുതലുള്ള സങ്കീര്‍ണമായ ഭൂ വിനിയോഗ ചട്ടങ്ങള്‍ ഒന്നാകെ മാറ്റി ലളിതവും സുതാര്യവുമായ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്ന് സുഗമവും സ്വതന്ത്രവും ആയ ജനജീവിതം ഉറപ്പു വരുത്താന്‍ മുന്‍കയ്യെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് അഭിവാദ്യ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജില്ലയിലെ 907 വാര്‍ഡ് കേന്ദ്രങ്ങളില്‍ 15ന് വൈകിട്ട് അഞ്ചിനാണ് അഭിവാദ്യ സദസ്സ്. വാര്‍ഡ് തലത്തിലുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഭൂ വിനിയോഗ ചട്ടത്തിന്‍റെ പ്രാധാന്യവും നടപടിക്രമങ്ങളും വിശദീകരിക്കും. എല്‍ഡിഎഫ് സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുക്കും.









0 comments