കെജെയു 
സംസ്ഥാന 
ക്യാമ്പ്

wകലകടർ

കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന നേതൃ ക്യാമ്പ് കലക്ടർ 
ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 13, 2025, 12:00 AM | 1 min read

കുമളി

മാധ്യമപ്രവർത്തനങ്ങളുടെ മൂല്യം വിലമതിക്കാനാവാത്തതെന്ന് കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാനനേതൃ ക്യാമ്പ് തേക്കടി ബാംബൂ ഗ്രൂവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കെജെയു സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബിശ്വാസ് അധ്യക്ഷനായി. ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് സ്മരണിക ന്യൂസ് പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാരിച്ചൻ നീറണാകുന്നേൽ, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി യു സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത്, കെജെയു ജനറൽ സെക്രട്ടറി കെ സി സ്മിജൻ, വൈസ് പ്രസിഡന്റ്‌ എം എ ഷാജി, സനൽ അടൂർ, സംസ്ഥാന

സെക്രട്ടറി ബിജു ലോട്ടസ്, ജില്ലാ പ്രസിഡന്റ്‌ സജി തടത്തിൽ, സെക്രട്ടറി ഷാജി കുരിശുംമ്മൂട് എന്നിവർ സംസാരിച്ചു.

ജേർണലിസവും വനസംരക്ഷണവും എന്ന വിഷയത്തിൽ നേച്ചർ എഡ്യുക്കേഷൻ ഓഫീസർ സേതു പാർവതി ക്ലാസ് നയിച്ചു. വനിതാവിങ് കൺവീനർ ആശാ കുട്ടപ്പൻ മോഡറേറ്ററായി. തുടർന്ന് നേതൃത്വം, സംഘാടനം, കൂട്ടായ പ്രവർത്തനം എന്ന വിഷയത്തിൽ ജെഎൻഎൽഐ നാഷണൽ ഫാക്കൽറ്റി അബ്ദുൾ റഷീദ് ക്ലാസെടുത്തു. കെജെയു സംസ്ഥാന ട്രഷറർ ഇ പി രാജീവ് മോഡറേറ്ററായി. തുടർന്ന് കലാപരിപാടികൾ നടന്നു. ശനി പകൽ 11.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം എം മണി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും



deshabhimani section

Related News

View More
0 comments
Sort by

Home