മുപ്പത്തഞ്ചാം മൈൽ
മനുഷ്യജീവനുകൾ കവർന്നെടുക്കുന്ന വന്യജീവി അക്രമത്തിനെതിരെ അനാസ്ഥ കാട്ടുന്ന വനം ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി.സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച മുപ്പത്തഞ്ചാംമെെൽ റേഞ്ച് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. എം ജി രാമചന്ദ്രൻ സ്മാരക മന്ദിരത്തിന്റെ പരിസരത്തുനിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും ജനപ്രതിനിധികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ആറുമാസത്തിനിടെ പീരുമേട് താലൂക്കിൽ മൂന്ന് മനുഷ്യജീവനുകളാണ് കാട്ടാന അക്രമത്തിൽ പൊലിഞ്ഞത്.
പീരുമേട്ടിൽ മരിച്ച ഗീതാമ്മയും ,മതമ്പയിലെ സോഫിയും അവസാനം കാട്ടനചവിട്ടി കൊന്ന പുരുഷോത്തമനും വനം ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട രക്തസാക്ഷികളാണെന്ന് നേതാക്കൾ പറഞ്ഞു. റേഞ്ച് ഓഫീസിൽ മദ്യപാനവും ദേശീയ പാതയിലൂടെ കടന്നുപോകുന്ന തടി ലോറികളിൽ പണപിരിവുമാണ് പ്രധാന പ രിപാടിയെന്നും ആക്ഷേപമുണ്ട്. മതമ്പയിൽ പ്രവർത്തിച്ചിരുന്ന വനനീരിക്ഷണകേന്ദ്രവും പ്രവർത്തന രഹിതമായി.
പ്രതിഷേടി ആർ ആൻഡ് ടീ റബർ തോട്ടത്തിൽ വന്യജീവി സാന്നിധ്യമുണ്ടെന്ന് അറിയിച്ചാൽ ഉദ്യോഗസ്ഥർ സമയത്ത് എത്താറില്ലായെന്നും പരാതിയുണ്ട്.
മതമ്പയിൽ സോഫിയ മരിച്ചപ്പോൾ സിപിഐ എം നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാത്ത പ്രവർത്തകർക്കെതിരെ കേസ് എടുത്ത ഉദ്യോഗസ്ഥർ രാഷ്ട്രീയപക്ഷപാതിത്വം കാണിക്കുകയാണ്.
കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത വർക്കെതിരെ ഇവർ കേസെടുത്തുമില്ല. സർക്കാരിനെതിരെ പ്രതിഷേധം യോഗത്തിൽ ബേബി മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ഏരിയ കമ്മറ്റിയംഗങ്ങളായ എം സി സുരേഷ്, പ്രഭാ ബാബു, ലോക്കൽ സെക്ര ട്ടറിമാരായ ഡി സുഗുണൻ , റെഡ്ഡി തോമസ്, എ ബിജു എന്നിവർ സംസാരിച്ചു.
0 comments