വിജ്ഞാനകേരളം തൊഴിൽമേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 30, 2025, 12:00 AM | 1 min read


മൂലമറ്റം
തൊഴിൽ അന്വേഷകർക്ക് ഇടനിലക്കാരില്ലാതെ ഗൾഫിൽ യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർട്ടിലെ വിവിധ തസ്തികകളിലേക്ക് മുട്ടം ഗവൺമെന്റ്‌ പോളിടെക്നിക്കിൽവച്ച് തൊഴിൽമേള നടത്തും.
ജില്ലയിലെ തൊഴിൽ അന്വേഷകർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന തൊഴിൽമേളയാണിത്. അക്കൗണ്ടന്റ്, സെയിൽസ്മാൻ, എസി ടെക്നീഷ്യൻ, ഡ്രൈവർ, സെക്യൂരിറ്റി സ്റ്റാഫ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ തുടങ്ങിയ 10 തസ്തികകളിലേക്കാണ് നിയമനം. പ്ലസ്ടു, ബിരുദം, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം. താൽപ്പര്യമുള്ളവർ വിജ്ഞാന കേരളം ‘ DWMS Connect’ എന്ന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തശേഷം ഇടുക്കി തൊഴിൽമേളയിൽ അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. തൊഴിലുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത അപേക്ഷകർ മുഖാമുഖത്തിനായി രാവിലെ 9.30ന് മുട്ടം ഗവൺമെന്റ്‌ പോളിടെക്നിക്കിൽ എത്തിച്ചേരണം.
തൊഴിൽമേളയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ബ്ലോക്ക് പഞ്ചായത്തുകളിലെ ജോബ് സ്റ്റേഷനുകളിലോ പഞ്ചായത്തുകളിലെ ജോബ് ഫെസിലിറ്റേഷൻ സെന്ററിലോ ബന്ധപ്പെടാം.




deshabhimani section

Related News

View More
0 comments
Sort by

Home