ad
Deshabhimani

എംഡിഎംഎ വിൽപ്പന;
യുവാവ്‌ അറസ്‌റ്റിൽ

അൻസർ

അൻസർ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:31 AM | 1 min read

കിളിമാനൂര്‍

വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നൽകിയിരുന്നയാൾ അറസ്‌റ്റിൽ. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കല്ലമ്പലം, അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എൻഡിപിഎസ് കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തസ്ലീന അൻസറിന്റെ ഭാര്യയാണ്‌. തസ്ലീന, മുഹമ്മദ് ഷാൻ, സതീഷ് എന്നിവർക്ക് വിൽപ്പനയ്ക്കായി വലിയ അളവിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്ന അൻസർ നാട്ടിലെത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കല്ലമ്പലം പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home