Deshabhimani

ശിൽപ്പശാല

കൃഷി ആസൂത്രണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴിൽ നടന്ന ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സിന്ധു 
ഉദ്ഘാടനം ചെയ്യുന്നു

കൃഷി ആസൂത്രണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴിൽ നടന്ന ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സിന്ധു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 04, 2026, 02:03 AM | 1 min read

ചിറയിൻകീഴ്

ചിറയിൻകീഴിൽ കൃഷി ആസൂത്രണവുമായി ബന്ധപ്പെട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. കൃഷിസമൃദ്ധി മൈക്രോ പ്ലാൻ രൂപീകരണത്തിന്റെ ഭാഗമായി കൃഷിഭവൻ ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി വിജയകുമാർ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ബി അർച്ചന പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ എസ് ജയകുമാർ മൈക്രോപ്ലാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഓണക്കാലത്തേക്ക്‌ ആവശ്യമായ പച്ചക്കറിയും പൂവും ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്തു ഹെക്ടറിൽ വീതം പച്ചക്കറിയും പൂവും കൃഷി ചെയ്യും. ജൂൺ രണ്ടാംവാരം മണ്ണൊരുക്കം പൂർത്തിയാക്കും. കൃഷിപാഠം പ്രചാരകൻ ഷിനു, സ്ഥിരംസമിതി അധ്യക്ഷരായ വി ജ്യോതിലക്ഷ്മി, പഞ്ചമം സുരേഷ്, വാർഡ്അംഗങ്ങളായ വത്സലകുമാർ, ശോഭ, സിന്ധു, ഷെഫീറ, രാഖി, നിർമ്മല, ബ്ലോക്ക് മെമ്പർ നിഷാ റിജു, കാർഷിക വികസന സമിതിയംഗം കോട്ടപ്പുറം വിനോദ് തുടങ്ങിയവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home