മാങ്കാലയിൽ വന്യമൃഗശല്യം രൂക്ഷം

വന്യമൃഗങ്ങൾ നശിപ്പിച്ച മാങ്കാലയിലെ വാഴത്തോട്ടം
വിതുര
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി മാങ്കാല നിവാസികൾ. പേപ്പാറ ഡാമിലേക്ക് പോകുന്ന മാങ്കാല ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ ഏറെ കാലമായി ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമായി വരികയാണ്. തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങി ചെറുകൃഷികളെല്ലാം കാട്ടുമൃഗങ്ങൾ പതിവായി നശിപ്പിക്കുന്നു. അതിനുപുറമെയാണ് രാപകലില്ലാതെ ജനവാസമേഖലയിൽ കൂട്ടത്തോടെ വരുന്ന ആനകളുടെ ശല്യം. കൂട്ടത്തോടെ വരുന്നത് കാരണം കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിരവധിപേർ ഈ പ്രദേശത്തുണ്ട്. ആനയിറങ്ങുന്പോൾ വനംവകുപ്പ് അധികൃതരെത്തി പടക്കമെറിഞ്ഞുംമറ്റും തിരികെ കാട്ടിലേക്ക് കയറ്റിവിടുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നില്ല. വന്യമൃഗശല്യം രൂക്ഷമായതോടെ കാടുകയറിക്കിടക്കുന്ന പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു.







0 comments