ad
Deshabhimani

മാലിന്യ നിർമാർജന ആവാസവ്യവസ്ഥ
ദിനാചരണം

നെടുമങ്ങാട്‌ നഗരസഭയിൽ യന്ത്രവൽകൃത മാലിന്യ നിർമാർജന ആവാസവ്യവസ്ഥ ദിനാചരണം  ചെയർപേഴ്സൺ 
ആർ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്‌ നഗരസഭയിൽ യന്ത്രവൽകൃത മാലിന്യ നിർമാർജന ആവാസവ്യവസ്ഥ ദിനാചരണം ചെയർപേഴ്സൺ 
ആർ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:42 AM | 1 min read

നെടുമങ്ങാട്

നഗരസഭയിൽ യന്ത്രവൽകൃത മാലിന്യ നിർമാർജന ആവാസവ്യവസ്ഥ ദിനാചരണം സംഘടിപ്പിച്ചു. ചെയർപേഴ്സൺ ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് എസ് ബിജു അധ്യക്ഷനായി. ശുചിത്വ മിഷൻ മുൻ ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ ക്ലാസെടുത്തു. ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഹരിതകർമ സേനാംഗങ്ങൾക്ക് ആയുഷ്മാൻ കാർഡും പിപിഇ കിറ്റും എലിപ്പനി പ്രതിരോധ ഗുളികകളും വിതരണം ചെയ്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ബിന്ദു, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി സാബു, സബീന ബീവി, ലിസി വിജയൻ, പി ഹരികേശൻ നായർ, ഹസീന, എംപി സജിത, മഞ്ജു, ഷൈലജ, അനിത, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home